ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.
ഉമ്മർ കുളങ്ങര, അനീഷ്, പഞ്ചായത്ത് സെക്രട്ടറി ഷീജ, എച്ച്.സി. സതീഷ്, കോഡിനേറ്റർ ആഷിക് നന്നംമുക്ക്, നാരായണൻ മൂക്കുതല,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്,പഞ്ചായത്ത് മെമ്പർമാരായ അജയ്ഘോഷ്,റഫീഖ്, സുധീഷ്,പരമേശ്വരൻ, ഹൈറുന്നീസ, ധന്യ, നിഷ, വനജ,സുമേഷ്, റംസീന, റഷീദ് മുതുകാട്, രമേഷ് എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ വിവിധ കലാ-കായിക മത്സരങ്ങൾ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്.ഏറ്റവും കൂടുതൽ പോയിന്റോടെ റെയിൻബോ മാട്ടം ഒന്നാം സ്ഥാനവും,സിൽവർ സ്റ്റാർ നന്നംമുക്ക് രണ്ടാം സ്ഥാനവും, നവരശ്മി കാഞ്ഞിയൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.
എല്ലാ വിഭാഗം മത്സരങ്ങളിലും കായിക താരങ്ങളുടെ നിറസാന്നിധ്യം ശ്രദ്ധേയമായി.മൂക്കുതല സ്കൂളിൽ നിന്നും സംസ്ഥാനതലത്തിലും നാഷണൽ തലത്തിലും മത്സരിച്ച് വിജയിച്ച വിദ്യാർത്ഥികളെ എംഎൽഎ സമാപന ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് മെമ്പർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, ഹെൽത്ത് ഉദ്യോഗസ്ഥർ,അംഗൻവാടി ടീച്ചർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കോൾപടവ് കമ്മിറ്റികൾ, വിവിധ ക്ലബ്ബുകളിലെ പ്രവർത്തകർ,അധ്യാപകർ,മാധ്യമപ്രവർത്തകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.സമാപന ചടങ്ങിന് പഞ്ചായത്ത് വി.ഇ.ഒ രജീഷ് നന്ദി പറഞ്ഞു.







