വട്ടംകുളം: ചോലക്കുന്ന് പ്രദേശത്തിന്റെ ചരിത്രത്തിലാദ്യമായി എം.ബി.ബി.എസ്. ബിരുദം നേടി ഡോക്ടറായി മാറി ഗ്രാമത്തിന് പ്രകാശം പരത്തിയ ഡോ. വിഷ്ണുവിന് ഹാസ്യഭവൻ ചോലക്കുന്ന് ക്ലബ്ബിന്റെ ഉപഹാരം.വിഷ്ണുവിന്റെ വീട്ടിലെത്തിയ ക്ലബ് പ്രവർത്തകർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും പ്രത്യേക സ്നേഹോപഹാരം കൈമാറുകയും ചെയ്തു. ഒട്ടേറെ ജീവിത പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പൊരുതി മകനെ ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് നയിച്ച് ഡോക്ടറാക്കി മാറ്റിയ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. ഇവർക്കായി ക്ലബ്ബ് പ്രത്യേകമായി തയ്യാറാക്കിയ മൊമെന്റോ നൽകി.
ഹാസ്യഭവൻ പ്രവർത്തകരായ ബിനീഷ്, നിഷാർ, രാജേഷ്, അഷ്റഫ്, അനീഷ്, പ്രജീഷ്, സജീവ്, പ്രസാദ് തുടങ്ങിയവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. പ്രദേശത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ് ഡോ. വിഷ്ണുവിന്റെ ഈ നേട്ടമെന്ന് പ്രവർത്തകർ പറഞ്ഞു.










