• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

ckmnews by ckmnews
September 22, 2026
in Sports
A A
ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ക്രിക്കറ്റിലൂടെ. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം. ഇതോടെ മെഡല്‍പ്പട്ടികയില്‍ ഇന്ത്യ മുന്നേറ്റം തുടരുകയാണ്. സ്മൃതി മന്ദാനയുടെ (79) അര്‍ധ സെഞ്ചുറിയുടെയും റിച്ചാ ഘോഷിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ 20 ഓവറില്‍ 216/3 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ദാന തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സുഗന്ധിക കുമാരി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മന്ദാന രണ്ട് ബൗണ്ടറികള്‍ നേടി. മൂന്നാം ഓവറിലും അക്രമണകാരിയായ മന്ദാന സമീപനം തുടര്‍ന്നു. സുഗന്ധിക കുമാരിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തി ഇന്ത്യയെ 25/0 എന്ന നിലയിലെത്തിച്ചു. തുടര്‍ന്നുള്ള ഓവറില്‍ മിഥാലി അയോധ്യയുടെ ഓവറില്‍ നിന്ന് ഷെഫാലി വര്‍മ്മയും മന്ദാനയും ചേര്‍ന്ന് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ സ്‌കോര്‍ 40/0 എന്ന നിലയിലെത്തി. ആദ്യ വിക്കറ്റില്‍ മന്ദാനയും ഷെഫാലി വര്‍മ്മയും (48) ചേര്‍ന്ന് 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ ഇന്നിങ്‌സിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്ര നേട്ടവും സ്മൃതി മന്ഥാന സ്വന്തമാക്കി.

10-ാം ഓവറിലാണ് ഷെഫാലി വര്‍മ്മ പുറത്തായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 19 റണ്‍സെടുത്ത് 15-ാം ഓവറില്‍ മടങ്ങി. 17-ാം ഓവറില്‍ 45 പന്തില്‍ 79 റണ്‍സ് (5 ഫോറും 7 സിക്‌സും) നേടിയ മന്ദാന സുഗന്ധിക കുമാരിയുടെ പന്തില്‍ കവിഷ ദില്‍ഹാരിക്ക് ക്യാച്ച് നല്‍കി പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ റിച്ച ഘോഷ് തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. വെറും 22 പന്തുകളില്‍ നിന്ന് പുറത്താകാതെ 49 റണ്‍സ് അടിച്ചുകൂട്ടിയ റിച്ച ഇന്ത്യയുടെ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു.

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് (216/3) ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്കെതിരെ പതറി. ഒരുഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിക്കാന്‍ ശ്രീലങ്കയ്ക്കായില്ല.

Related Posts

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല
Sports

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
11
യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു
Sports

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

November 5, 2026
83
ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
Sports

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

November 4, 2026
59
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
57
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
80
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
73
Next Post
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Recent News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
43
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
18
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
21
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025