• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

ckmnews by ckmnews
November 4, 2026
in Sports
A A
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ മറ്റൊരു അപൂർവ ചരിത്രനേട്ടം കൂടി തന്റെ പേരിൽ കുറിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 37-കാരനായ കോലി.മത്സരത്തിന് ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ 13,000 റൺസിലെത്താൻ കോലിക്ക് 12 റൺസ് കൂടി മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇന്ത്യൻ ഇന്നിങ്‌സിന്റെ ഏഴാം ഓവറിൽ, താൻ നേരിട്ട 13-ാം പന്തിൽ റൺസ് കുറിച്ചുകൊണ്ട് കോലി ഈ റെക്കോഡിലെത്തി.

കേവലം 251 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 13,000 റൺസ് തികച്ചത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 61.55 എന്ന മികച്ച ശരാശരി കോലിക്കുണ്ട്. ഈ പൊസിഷനിൽ നിന്നുമാത്രം 48 സെഞ്ചുറികളും എഴുപതോളം അർധസെഞ്ചുറികളും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.

ഏകദിനത്തിൽ ഏതെങ്കിലും ഒരു നിർദിഷ്ട ബാറ്റിങ് പൊസിഷനിൽ 13,000-ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് കോലി. മുമ്പ് സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഒരു പ്രത്യേക ബാറ്റിങ് പൊസിഷനിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രണ്ടാം നമ്പറിൽ ബാറ്റ് ചെയ്ത് സച്ചിൻ 13,685 റൺസ് നേടിയിട്ടുണ്ട്.

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് (12,662 റൺസ്, ശരാശരി 42.48) ആണ് കോലിക്കു പിന്നിൽ രണ്ടാമത്. ശ്രീലങ്ക ഇതിഹാസം കുമാർ സംഗക്കാര (9,747 റൺസ്, ശരാശരി 44.71) മൂന്നാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (7,774 റൺസ്), ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൺ (6,504 റൺസ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

Related Posts

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
56
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
73
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
64
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
124
ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്
Sports

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

October 27, 2026
35
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ
Sports

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
59
Next Post
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

Recent News

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
263
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

November 4, 2026
20
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
27
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025