• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

ckmnews by ckmnews
November 4, 2026
in Kerala
A A
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയുടെ നോട്ടീസ്. സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കെ.എം ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.വിമാനയാത്ര സ്പോൺസർ ചെയ്തതാണെന്നായിരുന്നു വിവാദമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ആരാണ് യാത്ര സ്പോൺസർ ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സർക്കാരിനോ പൊതുഖജനാവിനോ ചെലവില്ലാതെയാണ് നിക്ഷേപകരെ കാണാൻ യാത്ര നടത്തിയതെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്.

മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദർശനമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടുന്നതാണ് പരാതി. യാത്രയ്ക്കായി സർക്കാരിന് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന കാര്യവും വിശദീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പിൽ വിമാനയാത്ര നടത്തിയതിനെച്ചൊല്ലി അന്ന് നിരവധി ചോദ്യങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.സ്പോൺസർ ആരാണെന്നും യാത്രയിലൂടെ അവർക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങളും വിവാദത്തിന് വഴിവെച്ചു.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാരും മുഖ്യമന്ത്രിയും വിഷയത്തിൽ വിശദീകരണം നൽകേണ്ടിവരും. കേസ് ജനുവരി 12ന് വീണ്ടും പരിഗണിക്കും.

Related Posts

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
250
ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഫലപ്രദം; സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി
Kerala

ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഫലപ്രദം; സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി

November 4, 2026
18
ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്
Kerala

ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്

November 4, 2026
158
കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്
Kerala

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

November 4, 2026
38
സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
Business

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

November 4, 2026
110
അടൂര്‍ പൊലീസ് സ്റ്റേഷന്‍ സംഘര്‍ഷം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും
Kerala

അടൂര്‍ പൊലീസ് സ്റ്റേഷന്‍ സംഘര്‍ഷം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും

November 4, 2026
60
Next Post
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Recent News

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
250
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

November 4, 2026
20
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
26
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025