• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

ckmnews by ckmnews
September 22, 2026
in Sports
A A
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ടി20 മത്സരത്തിനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് ജപ്പാൻ. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. കഷ്ടിച്ച് രണ്ടു റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു നിലവിലെ ടി20 ചാമ്പ്യൻമാർ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജപ്പാൻ പിടിച്ചുകെട്ടി. വെടിക്കെട്ടിന് പേരുകേട്ട സഞ്ജു സാംസൺ (ഏഴു പന്തിൽ ഒമ്പത്), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (3) എന്നിവർ തുടക്കത്തിലേ മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രണ്ട് ഓവറിൽ 17 റൺസിന് രണ്ടു വിക്കറ്റെടുത്ത ചാർളി ഹാര ഹിൻസെയാണ് ഇന്ത്യയെ വിറപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ രണ്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. ഓപ്പണർ ലഫ്‌ലാൻ യമമോട്ടോ(1), ഇബ്രാഹിം ടകാഹാഷി(4) എന്നിവർ വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ കെൻഡെൽ ഫ്‌ളെമിങ്-ബെൻജമിൻ ഇട്ടോ-ഡേവിസ് സഖ്യം രക്ഷാപ്രവർത്തനം നടത്തി. മൂന്നാം ഓവറിൽ പത്ത് റൺസ് വന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി.

നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. പിന്നാലെ കെൻഡൽ 12 റൺസെടുത്ത് പുറത്തായി. നാലോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. അവസാനഓവറിൽ എട്ട് റൺസായിരുന്നു ജപ്പാന്റെ വിജയലക്ഷ്യം. അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. 30 റൺസിന് ജപ്പാൻ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്ക് രണ്ട് റൺസ് ജയം.

ജപ്പാനിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിനായി ക്ഷണിച്ചത്. ആദ്യമായിട്ടാണ് ഇന്ത്യ – ജപ്പാൻ മത്സരം നടക്കുന്നത്.

Related Posts

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍
Sports

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
0
ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
17
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
Next Post
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

Recent News

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
0
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
0
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025