ചങ്ങരംകുളം: ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. 2026 നവംബർ 28 (വൃശ്ചികം 12) ശനിയാഴ്ചയാണ് ദേശവിളക്ക് ആഘോഷിക്കുന്നത്.
ചടങ്ങുകൾക്ക് വിളക്ക് പാർട്ടിയും നാരായണഗുരുസ്വാമി, ക്ഷേത്രം ഊരാളൻ വിജയൻ പട്ടേരി, ബാബു പി.വി., ജനാർദ്ദനൻ, സുജീഷ്, രാധാകൃഷ്ണൻ, മണികണ്ടൻ, ബിജീഷ് പി.വി., ഹരിദാസൻ പി.വി., ധർമ്മരാജ് എന്നിവരും നേതൃത്വം നൽകി.
മാതൃസമിതി ഭാരവാഹികളായ മാലതി, കാർത്തിക, ഷൈലജ, ജിൽഷ, ഉഷ, സജിത, വിജി, സുനിത, രത്ന, ചന്ദ്രിക, ആശ തുടങ്ങി ക്ഷേത്ര സംഘാടകസമിതി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ദേശവിളക്കിനോടനുബന്ധിച്ചുള്ള തുടർചടങ്ങുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും.








