വട്ടംകുളം: എംബിബിഎസ് നേടി നാടിന്റെ അഭിമാനമായി മാറിയ വിഷ്ണുവിനെ ചോലക്കുന്ന് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി ആദരിച്ചു.അഡ്വ. വി.എസ്. ജോയ് എംഎൽഎ, വിഷ്ണുവിനെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. വിഷ്ണുവിന്റെ ഈ വലിയ നേട്ടം ഭാവിതലമുറയ്ക്ക് മികച്ചൊരു പ്രചോദനമാണെന്നും നാടിന്റെ സേവനത്തിനും പുരോഗതിക്കും ഇത്തരം യുവപ്രതിഭകൾ അത്യന്താപേക്ഷിതമാണെന്നും എംഎൽഎ ചടങ്ങിൽ പറഞ്ഞു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് വേലായുധൻ കെ.പി., വട്ടംകുളം മണ്ഡലം പ്രസിഡന്റ് എൻ.വി. അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ്, എ.വി. ഉബൈദ്, അജേഷ്, സുബ്രഹ്മണ്യൻ മാമ്പറ്റ, സന്തോഷ്, ഇബ്രാഹിംകുട്ടി, ദീപ മണികണ്ഠൻ, അതുൽകൃഷ്ണ, വിജയാനന്ദ് ടി.പി., ജംഷാദ്, അനൂപ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.







