• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

ckmnews by ckmnews
July 24, 2026
in International, National
A A
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്.ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുനരുജ്ജീവിപ്പിച്ച ആഗോള വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നീക്കം.

ഈ വർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ ട്രംപ് താരിഫ് നീക്കങ്ങൾ നടത്തുന്നത്.

അമേരിക്ക ഇറക്കുമതി ചെയ്യുന്ന 99.4% ഉൽപ്പന്നങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് ഈ പ്രഖ്യാപനം. തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് 12.5% നിരക്കിലാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അടുത്തിടെ ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നത് കണക്കിലെടുത്ത് താരിഫ് നിരക്ക് 10% ആയി കുറച്ചു.

ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവയല്ലെന്ന് ഉറപ്പാക്കുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം പറയുന്നു. നിർബന്ധിത തൊഴിൽ എന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് തടയുന്നത് തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പ്രസ്താവിച്ചു

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
383
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
55
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
82
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
501
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
80
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
78
Next Post
അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

Recent News

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
271
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
25
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
16
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
801
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025