ഇടുക്കി: മാങ്കുളത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം കടപുഴകി വീണ് രണ്ട് സ്ത്രീകൾ മരിച്ചു.മാങ്കുളം സിങ്കുകുടി ഉന്നതിയിലെ സില്ലിയമ്മ (54),വീരലക്ഷ്മി അങ്കമുത്തു (51) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ശക്തമായ കാറ്റിൽ മരം കടപുഴകി ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.മണിമല സ്വദേശി ജോർജ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് സംഭവം. അപകട സമയത്ത് പത്തോളം തൊഴിലാളികൾ തോട്ടത്തിൽ ഉണ്ടായിരുന്നു.പ്രദേശവാസികളും മറ്റ് തൊഴിലാളികളും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







