ചങ്ങരംകുളം:യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയുടെ കൺവെൻഷൻ ചങ്ങരംകുളം ഇന്ദിരാഭവനിൽ നടന്നു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്നിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസി മെമ്പർ ഹുറൈർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.യുവജനങ്ങളുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക വിഷയങ്ങളിൽ യുവാക്കളുടെ ഇടപെടൽ സജീവമാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൺവെൻഷനിൽ ചർച്ച ചെയ്തു.നവംബർ 6ന് മലപ്പുറത്ത് വെച്ച് നടക്കുന്ന Gen India മൂവ്മെന്റ് പദയാത്രക്ക് യൂത്ത് കോൺഗ്രസിന്റെ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും,
പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യുവാക്കളെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുന്നതിനും കൺവെൻഷൻ ആഹ്വാനം ചെയ്തു.സംസ്ഥാന വഖഫ് ബോർഡ് മെമ്പറായി തിരഞ്ഞെടുത്ത ബ്ലോക്ക് മെമ്പർ സജ്‌ന ഫിറോസിന് സ്വീകരണവും നൽകി,ജനാധിപത്യം, സമത്വം,ലഹരിവിരുദ്ധ പ്രവർത്തനം തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചൂണ്ടിക്കാട്ടി.പരിപാടിയിൽ ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനു പറമ്പ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ, വാർഡ് മെമ്പർമാരായ സിന്ധു മോഹനൻ,സിദ്ധീഖ്. കെ വി,ദിവ്യ, ശാരിക മുരളീധരൻ,എന്നിവർ ആശംസകൾ പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റ് അനില വളയംകുളം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിപാടിയിൽ വായിച്ചു.മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അബുതാഹിർ കോക്കൂർ,നസറുദ്ധീൻ പന്താവൂർ,ഇർഷാദ് ചിയ്യാനൂർ എന്നിവർ സംസാരിച്ചു.മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.







