ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ കോൾ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എംഎൽഎ .കെ പി നൗഷാദ് അലി ഉദ്യോഗസ്ഥതല യോഗം നന്നംമുക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.കർഷകരുടെ ആശങ്കകൾ നേരിട്ടറിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗം, കോൾ മേഖലയിലെ കാർഷിക പുരോഗതിക്കും കർഷകരുടെ ക്ഷേമത്തിനും ഊന്നൽ നൽകി.യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് നരണിപ്പുഴ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് മെമ്പർമാരായ പരമേശ്വരൻ ഹൈറുനീഷ രമേശ് റഫീഖ് സുമേഷ് ആസൂത്രണ ഉപാധ്യക്ഷൻ നാഹിർ ആലുങ്ങൽ പഞ്ചായത്ത് സെക്രട്ടറി വിശാഖ് പഞ്ചായത്ത് എച്ച് സി സതീഷ് എഡിയെ വൃന്ദ കൃഷി ഓഫീസർ വാട്ടർ അതോറിറ്റി ഓഫീസർ കെഎസ്ഇബി ഉദ്യോഗസ്ഥർ ഗെയിൽ ഗ്യാസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ കക്ഷികൾ വിവിധ കോൾ പടവുകളുടെ ഭാരവാഹികൾ മറ്റു കർഷകർ കൃഷിക്കാർ നേരിടുന്ന വിഷയങ്ങൾ അവതരിപ്പിക്കുകയും ഉടൻതന്നെ തീർക്കാൻ പറ്റുന്ന കാര്യങ്ങൾ ഉടനടി തീരുമാനം ആക്കുകയും കൂട്ടായി പരിശ്രമിക്കേണ്ട കാര്യങ്ങൾ കൂട്ടായ പരിശ്രമവും ഉണ്ടാവണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് നന്ദി പറഞ്ഞു







