എടപ്പാള്‍:വട്ടംകുളം നെല്ലിശ്ശേരി എ.യു.പി. സ്കൂളിലെ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു.വിദ്യാർഥികളിൽ നേതൃത്വഗുണം,അച്ചടക്കം,ഉത്തരവാദിത്വബോധം,സേവനമനോഭാവം എന്നിവ വളർത്തേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ഓർമിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ജാഫർ കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.എസ്.ആർ.ജി.കൺവീനർ നുസ്രത്ത്, സീനിയർ അധ്യാപിക സിന്ധു ഇ.ടി. എന്നിവർ ആശംസകൾ നേർന്നു. ഗൈഡ് ക്യാപ്റ്റൻ റംഷി മോൾ ടിപി.നേതൃത്വം നൽകി.






