എടപ്പാൾ: റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വെച്ച് പോളിയോ ദിനാചരണവും ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.സമ്പൂർണ്ണ പോളിയോ നിർമ്മാർജ്ജനo ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് അതിന് വേണ്ടി അക്ഷീണ പ്രയത്നo നടത്തുന്ന ആരോഗ്യപ്രവർത്തകർ,ആശ പ്രവർത്തകർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് എടപ്പാൾ പ്രസിഡന്റ് പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ നജീബ്,റോട്ടറി സെക്രട്ടറി സന്തോഷ് കെ ,സുരേഷ് ബിന്ദുസ്റ്റീൽസ് പ്രതാപ് എളാട്ട്,സുമേഷ് ഐശ്വര്യ,റോട്ടറി ക്ലബ് അസി.ഗവർണർ ദിലീപ് കുമാർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, ആരോഗ്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ എ.എസ്.സുബിത,വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടര്‍ സി.എം.സുനീർ ,ഡബ്ല്യൂ. രഞ്ജിത്ത് ലാൽ , വി. സുമതി,എൻ. ചന്ദ്രബോസ്,കെ.എ. സിനി, സതി സുകുമാരൻ ,സുനിത വിനോദ്,കെ.സുനിൽ , സതീഷ് അയ്യാപ്പിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.







