ചങ്ങരംകുളം:പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം വിപുലമായ പരിപാടികളോടെ സമാപിച്ചു പി.എൻ. പണിക്കർ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ എഴുത്തുകാരി തുളസി ടി.കെ യാണ് ഉദ്ഘാടനം ചെയ്തത് .വാരാചരണത്തിന്റെ ഭാഗമായി റേഞ്ചേഴ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്കും തൊട്ടടുത്ത എൽപി സ്കൂളായ എ എം എൽ പി സ്കൂളിലേക്കും പുസ്തകങ്ങൾ സംഭാവന നൽകി.അമ്മ വായന’ പരിപാടിയിൽ രക്ഷിതാക്കളുടെ പുസ്തക വായനാ മത്സരം നടത്തി.മത്സരത്തിൽ ഷീല വി എസ് ,ഫൗസിയ വി പി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി.കുട്ടികളുടെ പുസ്തകാസ്വാദനം, സാഹിത്യ ക്വിസ്മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി.സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു.”വായിച്ചു വളരും, ചിന്തിച്ചു പ്രവർത്തിക്കും” എന്ന് കുട്ടികൾ ഒന്നിച്ച് പ്രതിജ്ഞ ചെയ്തു.പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി
റേഞ്ചർ ലീഡർ സുവിത കെ. റേഞ്ചർ തൻഹ മെഹറിൻ,അധ്യാപകരായ സുമിത ടി എസ്,സുരേഷ് ബാബു കെ.എം, ജംഷിയ ബി പി,ക്രിസ്റ്റീന ടി ജോർജ്,സജ്ന എസ്,തൻസീർ എ,അനിൽ കെ,ബഷീർ ടി എം എന്നിവർ സമാപനത്തിൽ സംസാരിച്ചു







