പൊന്നാനി: എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന “പൊന്നല 2027” ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ പ്രൊഫ. ഏ.വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന് ശനിയാഴ്ച കോളേജ് കാമ്പസിൽ നടത്തുവാൻ തീരുമാനിച്ചു.കോളേജിൽ ചേർന്ന അലുംനി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. അലുംനി പ്രസിഡൻ്റ് എം. രാമനാഥൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ലോഞ്ചിംഗിൽ പ്രമുഖരായ ജനപ്രതിനിധികളും സാംസ്കാരിക നായകരും പങ്കെടുക്കും. സാമൂഹ്യ- വിദ്യാഭ്യാസ- സന്നദ്ധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരിക്കും പ്രൊഫ എ.വി.മൊയ്തീൻ കുട്ടി പുരസ്കാരം നൽകുന്നത്.ആലംങ്കോട് ലീലാകൃഷ്ണൻ ചെയർമാനായ പുരസ്കാര നിർണയത്തിനുള്ള ജൂറിയിൽ അജിത് കോളോടി, പ്രൊഫ വി.കെ ബേബി എന്നിവർ അംഗങ്ങളായിരിക്കും.
പ്രൊഫ. ഏ.വി.മൊയ്തീൻ കുട്ടി സ്മാരക അലുംനി സെൻ്ററിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും അന്ന് നടക്കും.മെഗാ അലുംനി സംഗമം “പൊന്നല 2027” ൻ്റെ മുന്നോടിയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ പതിമൂന്ന് സംഗമങ്ങൾ ഒരുവർഷത്തിനുള്ളിൽ സംഘടിപ്പിക്കും.1968 മുതൽ പൊന്നാനി എം.ഇ എസ് കോളേജിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പൊന്നലയുടെ ഭാഗമാക്കുന്നതിന് വിപുലമായ ഓൺലൈൻ റജിസ്ട്രേഷൻ നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.പൂർവ്വ വിദ്യാർത്ഥിയായിരുന്ന സി. എം. യൂസുഫ്,കെ.രവി , എം. ഇ.എസ് സംസ്ഥാന ട്രഷറർ ടി.കെ.മൊയ്തുണ്ണി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.വി.കെ.ബേബി, ഒ.സി സലാഹുദ്ധീൻ, രുദ്രൻ വാരിയത്ത്,അബ്ദുൾ ലത്തീഫ് മാറഞ്ചേരി,പി.വി. അയ്യുബ് , ടി.കെ ഇസ്മായിൽ,ഫൈസൽ മാസ്റ്റർ ,നാസിമുദ്ധീൻ, അരവിന്ദ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഇമ്പിച്ചിക്കോയ തങ്ങൾ സ്വാഗതവും ഇഖ്ബാൽ നന്ദിയും പറഞ്ഞു.







