ചങ്ങരംകുളം:വിദ്യാർത്ഥികളിൽ ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനും ആരോഗ്യപരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്
ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി പൊന്നാനി കോസ്റ്റൽ ഏരിയ എഎസ്ഐ റുബീന.എം ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ ലഹരിയുടെ ദോഷ ഫലങ്ങളെ കുറിച്ച് അവബോധം നൽകുകയും,കൗൺസിലിംഗ്,സാമൂഹിക പങ്കാളിത്തം,നിയമനടപടികൾ എന്നി ലഹരി വിരുദ്ധ സംബന്ധ വിഷയങ്ങളെ കുറിച്ച് അറിവ് പകരുകയും ചെയ്തു.ചടങ്ങിൽ സ്കൂൾ
സൂപ്രണ്ട് ഇൻ ചാർജ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു .സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ബാബു,പിടിഎ എക്സിക്യൂട്ടീവ് അംഗം സലീം,വർക്ക്ഷോപ്പ് ഫോർമാൻ ആശ,സ്കൂൾ ജെആര്‍സി യൂണിറ്റ് ഇൻചാർജ് ഉദയകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു






