ചങ്ങരംകുളം :അന്തരിച്ച മുസ്ലീം ലീഗ് നേതാവ് സി.എം യൂസഫിൻ്റെ അനുശോചന യോഗം സംഘടിപ്പിച്ചു.സ്‌നേഹ ഓഡിറ്റോറിയത്തിൽ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയാണ് അനുസ്‌മരണം സംഘടിപ്പിച്ചത്.പാണക്കാട് അബ്ബാസലി തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.പി. വി ഇബ്രാഹീം കുട്ടി അദ്ധ്യക്ഷനായി.സി.എച്ച് റഷീദ്, അഷ്‌റഫ് കോക്കൂർ, സുഹറ മമ്പാട്, ശ്രീധരൻ മാസ്റ്റർ,പി.പി യൂസഫലി , ടി. സത്യൻ, സുമേഷ് പിടാവനൂർ,അഷ്റഫ് കാട്ടിൽ, എ.വി അഹമ്മദ്, റഫീഖ് ഫൈസി, ടി.കെ അബ്‌ദുൽ ഗഫൂർ, ബീരാവു ചേലക്കടവ്,ഇ.പി ഏനു,വി.മുഹമ്മദുണ്ണി ഹാജി സംസാരിച്ചു.







