• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടന്നു

ckmnews by ckmnews
June 12, 2026
in UPDATES
A A
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടന്നു
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഫുഡ്‌ സിറ്റി ഹാളിൽ നടന്നു.ജനറൽ സെക്രട്ടറി ഒ മൊയ്തുണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ പി പി ഖാലിദ് അധ്യക്ഷനായി.ചങ്ങരംകുളത്തെ 700 ഓളം വ്യാപാരസ്ഥാപനങ്ങളെ ആശ്രയിച്ചുകൊണ്ട് 3000 ത്തോളം കുടുംബങ്ങളാണ് ജീവിച്ചു വരുന്നത്.വാടക കൊടുത്ത് കച്ചവടം ചെയ്യുന്നവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം ചങ്ങരംകുളം ഏരിയയിൽ വഴിയോരക്കച്ചവടങ്ങൾ വർദ്ധിച്ചുവരുന്നതിൽ യോഗം പ്രധിഷേധം രേഖപ്പെടുത്തി.ഒരു വർഷം മുമ്പ് വ്യാപാരികളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉദ്യോഗസ്ഥർ കാളാച്ചാൽ മുതൽ കോലിക്കര വരെയുള്ള 60 ഓളം ഷെഡുകൾ പൊളിച്ചു മാറ്റുകയും അനധികൃതവ്യാപാരം നടത്തിയിരുന്നവരെ
അവിടങ്ങളിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തിരുന്നു.ഇപ്പോൾ വീണ്ടും
താൽക്കാലിക
ഷെഡുകൾ ഉപയോഗിച്ചും വാഹനങ്ങൾ ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കൾ മുതൽ തുണിത്തരങ്ങൾ വരെ വഴിയോരത്ത് വെച്ച് വിൽപ്പന നടന്നു വരികയാണ്.യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് ഇവരുടെ വ്യാപാരം. കടകളിൽ പ്ലാസ്റ്റിക് കവർ ഉപയോഗിക്കാൻ പാടില്ല എന്ന് സർക്കാർ പറയുമ്പോഴും വഴിയോരത്ത് യഥേഷ്ടം ഇത് ഉപയോഗിക്കുന്നു.

അതുപോലെതന്നെ ഇവരുടെ കച്ചവടം കഴിഞ്ഞു ബാക്കി വരുന്ന വസ്തുക്കൾ മുഴുവൻ കാനയിലേക്ക് തള്ളി കാന ബ്ലോക്ക് ആവുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്
ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാൻ അടിയന്തരമായി നടപടി ഉണ്ടാകേണ്ടതുണ്ട്.ചങ്ങരകുളം ടൗണിനെ മലിനമാക്കും വിധമാണ് എല്ലാ ദിവസവും 20 ലധികം മത്സ്യ വണ്ടികൾ വന്ന് റോഡിൻറെ രണ്ട് സൈഡുകളിലും നിർത്തി മത്സ്യ വ്യാപാരം നടത്തിവരുന്നത്.അതിൽ ഒരാൾ പോലും ചങ്ങരംകുളത്തുകാ രല്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.വാഹനങ്ങൾക്ക് പോകാൻ പോലും തടസ്സം ഉണ്ടാകുന്ന വിധമാണ് ഇവരൊക്കെ വ്യാപാരം നടത്തിവരുന്നത്.

ചങ്ങരംകുളം ടൗണിൽ മുൻ എംഎൽഎ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് കഴിഞ്ഞ രണ്ടു വർഷമായി വർക്ക് ചെയ്യാത്ത അവസ്ഥയിലാണുള്ളത്.ടൗണിലെ നാല് റോഡുകൾക്കും ഉപകാരപ്രദമായിരുന്ന ഈ വെളിച്ചം നിലച്ചതിനു ശേഷം പലതരം ഇടപെടലുകൾ ഉണ്ടായെങ്കിലുംഅതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ല.ചങ്ങരംകുളം ടൗൺ നവീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ പലതും പൂർത്തിയാകാത്ത അവസ്ഥയിലാണുള്ളത്
ഈ പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതോടൊപ്പം ചങ്ങരംകുളം പോലെയുള്ള ഒരു പട്ടണത്തിൽ പൊതു ജനങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ശൗചാലയങ്ങളുടെ കുറവ് പരിഹരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത വ്യാപരികൾ ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥ തലത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം പ്രമേയം പാസ്സാക്കി.ഇത് സംബന്ധിച്ച് എം എൽ എ അടക്കമുള്ള അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.കെ.വി ഇബ്രാഹിം കുട്ടി, നാഹിർ ആലുങ്ങൽ, എ എ നാസർ, രവി എരിഞ്ഞിക്കാട്ട്,അബ്ദു കഴിക്കര കബീർ ഷാജിയ ,മുഹമ്മദലി പഞ്ചമി,കുഞ്ഞിമൊയ്തു മെഹർ , ജബ്ബാർ ആലംകോട്, വി കെ നൗഷാദ്, റഷീദ് ചോ കോളൊ, ഷാജി തവയിൽ,തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ഉമ്മർ കുളങ്ങര നന്ദി പ്രകാശിപ്പിച്ചു.

Related Posts

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
56
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
148
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
214
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
34
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
169
Next Post
അന്തരിച്ച മുസ്ലീലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട് ‘ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തി

അന്തരിച്ച മുസ്ലീലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട് 'ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തി

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
174
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
84
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025