ചങ്ങരംകുളം:അന്തരിച്ച മുസ്ലിംലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട്.തിരുവനന്തപുരത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി 9 മണിയോടെ ചങ്ങരംകുളം വളയംകുളത്തെ വസതിയില്‍ എത്തിച്ച മൃതദേഹം രാത്രി 9.30 ഓടെ വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു.രാത്രി 10.30ഓടെ പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടന്നു.പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കി.ബുധനാഴ്ച വൈകിയിട്ടാണ് തിരുവനന്തപുരത്തുള്ള വസതിയില്‍ സിഎം യൂസഫ് കുഴഞ്ഞ് വീണ് മരിച്ചത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,കെഎം ഷാജി,,എന്‍ ഷംസുദ്ധീന്‍,എപി അനില്‍കുമാര്‍,പി.എം.എ.സലാം ,പി ഉബൈദുള്ള,പിഎംഎ സമീര്‍ എംഎല്‍എ,ബീമാപള്ളി റഷീദ് തുടങ്ങി പ്രമുഖ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.മുന്‍മന്ത്രി മാരായ എംകെ മുനീര്‍,പികെ അബ്ദുറബ്ബ്,എംപി മാരായ അബ്ദുസമദ് സമദാനി,ഇടി മുഹമ്മദ് ബഷീര്‍,പിപി സുനീര്‍,എംഎല്‍എ മാരായ വിഎസ് ജോയ്,ആബിദ് ഹുസൈന്‍ തങ്ങള്‍,കെപി നൗഷാദലി,ടിവി ഇബ്രാഹിം
മുന്‍ എംഎല്‍എ മാരായ കെപിഎ മജീദ്,അബ്ദുറഹിമാന്‍ രണ്ടത്താണി,സി മമ്മുട്ടി,,പി നന്ദകുമാര്‍,ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,ആലംകോട് ലീലാകൃഷ്ണന്‍,വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസ,ശ്രീധരന്‍ മാഷ്,അഷറഫ് കോക്കൂര്‍,സുഹറ മമ്പാട്,സിദ്ധിക്ക് പന്താവൂര്‍,എഎം രോഹിത്ത്,സിപി ബാവഹാജി,ഇബ്രാഹിം മൂതൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളും ചങ്ങരംകുളത്ത് എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.പൊന്നാനിയിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന് സിഎം യൂസഫിന്റെ അപ്രതീക്ഷിത വേര്‍പ്പാട് ഉണ്ടാക്കിയത് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്ന് നേതാക്കള്‍ പറഞ്ഞു.പൊതുരംഗത്തും,രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലും സിഎം നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു സിഎം യൂസഫ്.







