ചങ്ങരംകുളം:2026 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലങ്കോട് കൃഷിഭവൻ പരിധിയിലെ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്.പദ്ധതിയുടെ ഉൽഘാടനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ച് പ്രസിഡന്റ് ആസിയ ഇബ്രാഹിം നിർവഹിച്ചു.വാർഡ് മെമ്പർ സിന്ധു മോഹൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാരിക മുരളീധരൻ,അസിസ്റ്റന്റ് കൃഷി ഓഫീസർ സി പി മനോജ് എന്നിവർ സംസാരിച്ചു.പാടശേഖര സമിതി ഭാരവാഹികളായ മുഹമ്മദ് കാവില വളപ്പിൽ,അക്ബർ,മുഹമ്മദ് എന്നിവർ പങ്കെടുത്തു







