എടപ്പാള്‍:പുറത്തൂർ പഞ്ചായത്തിലെ തീരദേശമേഖലയിലുൾപ്പെടെ വൻവരവേൽപൊരുക്കി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന് ഉജ്വല സ്വീകരണം.തിരമാലകളെ പ്രതിരോധിക്കാനും തീരത്തെ സംരക്ഷിക്കാനും പദ്ധതികൾ കൊണ്ടു വന്ന ജനപ്രതിനിധിയെ വീണ്ടും സ്ഥാനാർഥിയായി ലഭിച്ച സന്തോഷം ഓരോ സ്വീകരണകേന്ദ്രത്തിലും കാണാമായിരുന്നു.നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമെത്തിയത്. മുനമ്പം ബോട്ട് ജെട്ടിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. രാവിലെ പുതുപ്പള്ളിയിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം.അത്താണിപ്പടി,തൃത്തല്ലൂർ,ഏഴിപ്പാടം, കുറ്റിക്കാട്, പുറത്തൂർ ബസ് സ്റ്റാൻഡ്,മുനമ്പം ബോട്ട് ജെട്ടി,കരീലപ്പാടം,യാഹുപ്പീടിക, ഉണ്ടപ്പടി മിച്ചഭൂമി,ആശുപത്രിപ്പടി,പാലംപടി,പാലക്കപ്പറമ്പ്, എടക്കാനാട് ലക്ഷംവീട് എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള സ്വീകരണകേന്ദ്രങ്ങൾഉച്ചക്ക് 3 മണിക്ക് കാവിലക്കാട് മുല്ലാംവളവിൽ നിന്നും പര്യടനം പുനരാരംഭിച്ചു.ശേഷം അഴിമുഖം, ജട്ടിലൈൻ, നായർതോട്, പണ്ടാഴി, കാട്ടിലപ്പള്ളി,മൂന്നങ്ങാടി, വാടിക്കൽ, തെക്കേ കൂട്ടായി, അരയൻ കടപ്പുറം, മൂന്നാംകുറ്റി, ഉണ്ണ്യം കടപ്പുറം,കാശ്മീർ ബീച്ച് എന്നി വിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആശാൻപടിയിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ കമ്മറ്റി അംഗം കൂട്ടായി ബഷീർ, ഇ അഫ്സൽ, ഡി വൈ എഫ് ഐ തവനൂർ ബ്ലോക്ക് സെക്രട്ടറി വിമൽ, ഡി വൈ എഫ് ഐ നേതാക്കളായ രോഹിത് എടപ്പാൾ, അക്ഷയ് പി, ഗായത്രി, തേജനന്ദ എന്നിവർ സംസാരിച്ചു.29ന് രാവിലെ 6.30 ന് Morning Walk With KT എന്ന പേരിലുള്ള പ്രഭാതനടത്തം കുണ്ടയാറിൽ നടക്കും. കാലത്ത് നീലിയാട് മുതൽ വട്ടംകുളം വരെ നടക്കുന്ന മാരത്തോണിൽ സ്ഥാനാർഥിക്കൊപ്പം നൂറുകണക്കിനാളുകൾ പങ്കെടുക്കും.വൈകുനേരം 4 മണിക്ക് എടപ്പാൾ ഗോവിന്ദ തിയേറ്ററിന് സമീപം നടക്കുന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പ്രമുഖ എൽ ഡി എഫ് നേതാക്കളും സംബന്ധിക്കും.










