പട്ടാമ്പിയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. മുതുതല മൂന്നാം വാർഡ് കൊഴിക്കോട്ടിരിയില് SP നഗറിന് സമീപത്തുള്ള പാടത്താണ് സംഭവം. ചോലയിൽ വീട്ടിൽ കറുപ്പൻ (67) ആണ് മരിച്ചത്.വരമ്പുകളും കൃഷിയും നശിപ്പിക്കാൻ എത്തുന്ന പന്നികളെ തുരത്താൻ പാടത്തിനിടയിലൂടെ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
കറുപ്പൻ ഈ ഭാഗത്ത് പാടത്ത് നിന്നും മീൻ പിടിക്കുന്നതിനായി കുരുത്തി (മുള കൊണ്ടുള്ള കൂട് ) സ്ഥാപിച്ചിരുന്നു. പുലർച്ചെ ഇതെടുക്കാൻ വന്നപ്പോൾ കമ്പിയിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് നിഗമനം. ഇവിടെ മീനുകളും ചത്തുപൊങ്ങിയിട്ടുണ്ട്. പട്ടാമ്പി പോലീസ്, വൈദ്യുതി ബോർഡ് അധികൃതർ എന്നിവർ സ്ഥലത്തെത്തി.







