ചങ്ങരംകുളം:കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഹോട്ടൽ, റസ്റ്റോറന്റ് മേഖലയിലെ അംഗങ്ങൾക്കായി നടത്തിയ പരിശീലനത്തിൽ പരിശീലകൻ സഞ്ജു പീറ്റർ, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ പ്രിയ എൻ.കെ, ദീപ്തി യു.എം, സീനിയർ ക്ലർക്ക് ദിവ്യ ടി.എൻ എന്നിവർ ക്ലാസുകൾ നയിച്ചു.ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് റജീബ് (ഫുഡ് സിറ്റി), സെക്രട്ടറി റാഷി (ടീ ഹബ്), ഷിഹാബ് (ടി.എഫ്.സി) എന്നിവരുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ ഹോട്ടൽ, റസ്റ്റോറന്റ് ഉടമകളും ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു.സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനും പരിശീലനം ഏറെ സഹായകമായെന്ന് സംഘാടകർ അറിയിച്ചു.







