എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന ഘടകമായി പ്രവർത്തിക്കുന്ന കേരള മുസ് ലിം ജമാഅത്തിന്റെ സ്ഥാപകദിനം ആചരിച്ചു.2015 ഒക്ടോബർ 10 ന് മലപ്പുറത്ത് വെച്ചാണ് സംഘടന രൂപവൽക്കൃതമായത്. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടനാ ആസ്ഥാനങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തൽ , സന്ദേശ പ്രഭാഷണം , മധുരവിവരണം എന്നിവ നടന്നു.കല്ലൂർമ്മ പെരുമ്പാൾ യൂണിറ്റിൽ പ്രസിഡണ്ട് ടി ഹുസൈൻ മുസ്‌ലിയാർ പതാക ഉയർത്തി.സോൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. പി പി അബൂബക്കർ മുസ്ലിയാർ ,പി ഖാലിദ്, എം പി അബൂബക്കർ , കെ വി ഹംസകുട്ടി, എം പി ശഫീഖ്, പി പി മുഹമ്മദ് യാസീൻ സംബന്ധിച്ചു







