• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

cntv team by cntv team
October 6, 2026
in Local News
A A
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
0
SHARES
357
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഭീമൻ ഒച്ചുകളുടെ (Giant African Snail) ശല്യം രൂക്ഷമായതിനെത്തുടർന്ന് എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ (CIPMC) നിന്നുള്ള വിദഗ്ദ്ധ സംഘം പ്രദേശത്ത് പരിശോധനയും ബോധവൽക്കരണവും നടത്തി. നന്നംമുക്ക് സ്വദേശി ശ്രീ. വിനീത് നൽകിയ പരാതിയെത്തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തിയത്.പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ഡോ. പ്രെസ്റ്റി ജോൺ, ഡോ. രഞ്ചുമോൾ ആർ, അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, വാർഡ് മെമ്പർ സുധീഷ്, നന്നംമുക്ക് കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ദേവി സി.പി. തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.ബാധിത കൃഷിയിടങ്ങളും പരിസരങ്ങളും സന്ദർശിച്ച ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംവദിക്കുകയും ഭീമൻ ഒച്ചുകളുടെ ജീവിതചക്രം, കൃഷിവിളകൾക്കെതിരെയുള്ള ആക്രമണ രീതി, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകുകയും ചെയ്തു.

പ്രധാന പ്രതിരോധ നിർദ്ദേശങ്ങൾ:

* ശുചിത്വം പാലിക്കുക: ഒച്ചുകൾക്ക് ഒളിച്ചിരിക്കാൻ സാഹചര്യമൊരുക്കുന്ന കാടുകളും കളകളും നീക്കം ചെയ്ത് പറമ്പും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുക.

* ഉപ്പുവെള്ളത്തിൽ നശിപ്പിക്കുക: ശേഖരിക്കുന്ന ഒച്ചുകളെ 25% വീര്യമുള്ള ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കുക.

* ആകർഷിച്ച് പിടികൂടുക: കാബേജ്, പപ്പായ, മുരിങ്ങ എന്നിവയുടെ ഇലകൾ വച്ചോ, ആട്ടപ്പൊടി-ശർക്കര-ഈസ്റ്റ് മിശ്രിതം ഉപയോഗിച്ചോ ഒച്ചുകളെ ആകർഷിച്ച് വരുത്തി കൊന്നൊടുക്കുക.

* കീടനാശിനി പ്രയോഗം: ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം കോപ്പർ സൾഫേറ്റും 30 ഗ്രാം പുകയില കഷായവും ചേർത്ത മിശ്രിതം തളിക്കുക.

പരിപാടിക്കിടെ ഒച്ചുകളുടെ നിയന്ത്രണ രീതികൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. പഞ്ചായത്തുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

Related Posts

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി
Local News

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
221
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
42
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
379
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ
Local News

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
66
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും
Local News

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
5
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
35
Next Post
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
71
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
8
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

November 23, 2026
105
കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 23, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025