• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അണ്‍ലിമിറ്റഡ് 4ജി, 5ജി; രണ്ട് റീചാര്‍ജ് പ്ലാനുകളില്‍ വമ്പന്‍ മാറ്റം വരുത്തി എയര്‍ടെല്‍

ckmnews by ckmnews
February 4, 2026
in National
A A
അണ്‍ലിമിറ്റഡ് 4ജി, 5ജി; രണ്ട് റീചാര്‍ജ് പ്ലാനുകളില്‍ വമ്പന്‍ മാറ്റം വരുത്തി എയര്‍ടെല്‍
0
SHARES
349
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: രാജ്യത്തെ മുൻനിര ടെലിക്കോം സേവനദാതാക്കളിലൊരാളായ ഭാരതി എയർടെൽ 399 രൂപ, 499 രൂപ നിരക്കിലുള്ള പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തി. മുമ്പ് ഈ രണ്ട് റീചാര്‍ജ് പ്ലാനുകൾക്കും നിശ്ചിത ഡാറ്റാ പരിധിയുണ്ടായിരുന്നുവെങ്കിലും, പുതിയ മാറ്റം അനുസരിച്ച് ഇനി ഇവയിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭ്യമാകും. എങ്കിലും, ഈ അൺലിമിറ്റഡ് ഡാറ്റയ്ക്ക് ഫെയർ യൂസേജ് പോളിസി (FUP) ബാധകമായിരിക്കും. ഉപഭോക്താവ് 300 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഇന്‍റർനെറ്റ് വേഗത ഏകദേശം 1 എംബിപിഎസ് ആയി കുറയ്ക്കപ്പെടും.ഇരു റീചാര്‍ജ് പ്ലാനുകൾക്കും 28 ദിവസത്തെ വാലിഡിറ്റിയാണ് എയർടെൽ നൽകുന്നത്. എന്നാൽ ശ്രദ്ധേയമായ കാര്യം, ഫെയർ യൂസേജ് പോളിസി കണക്കാക്കുന്നത് 30 ദിവസത്തെ അടിസ്ഥാനത്തിലാണ് എന്നതാണ്. അതായത്, 300GB ഡാറ്റാ പരിധി 28 ദിവസത്തിനല്ല, 30 ദിവസത്തിനുള്ള ഉപയോഗം കണക്കാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ മാറ്റം ഉയർന്ന ഡാറ്റ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ. എയര്‍ടെല്ലിന്‍റെ ഇരു റീചാര്‍ജ് പ്ലാനുകളെയും കുറിച്ച് വിശദമായി അറിയാം.399 രൂപയുടെ എയര്‍ടെല്‍ അൺലിമിറ്റഡ് പ്ലാൻ399 രൂപ വിലയുള്ള പ്രീപെയ്‌ഡ് പ്ലാനിൽ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്‍ടിഡി വോയിസ് കോളുകൾ, ദിവസേന 100 എസ്എംഎസ്, 28 ദിവസത്തേക്ക് 4ജി, 5ജി നെറ്റ്‌വർക്കുകളിലുടനീളം അൺലിമിറ്റഡ് ഡാറ്റ എന്നിവ ഭാരതി എയര്‍ടെല്‍ നല്‍കുന്നു. ഇതിന് പുറമെ എയർടെൽ എക്‌സ്‌ട്രീം പ്ലേ ആക്‌സസ്, 12 മാസത്തേക്കുള്ള അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, സൗജന്യ ഹലോ ട്യൂൺ സേവനം തുടങ്ങിയവയും ലഭ്യമാണ്. സ്‌പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനായി റിയൽ ടൈം അലർട്ടുകളോടെ എയർടെലിന്‍റെ സ്‌പാം-ഫൈറ്റിംഗ് നെറ്റ്‌വർക്കും 399 രൂപ റീചാര്‍ജ് പ്ലാനിന്‍റെ ഭാഗമാണ്.449 രൂപയുടെ പ്രീമിയം എയര്‍ടെല്‍ റീചാര്‍ജ് പ്ലാൻ449 രൂപ മുതല്‍മുടക്ക് വരുന്ന റീചാര്‍ജ് പ്ലാൻ കൂടുതൽ ഡിജിറ്റൽ ആനുകൂല്യങ്ങളോടെയാണ് എത്തുന്നത്. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയും ഇതിലുണ്ട്. 5ജി കവറേജ് ലഭ്യമായ പ്രദേശങ്ങളിൽ അടിസ്ഥാന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റയും, അൺലിമിറ്റഡ് 4ജി ഡാറ്റയും ലഭ്യമാകും. കൂടാതെ സോണി ലിവ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ എയർടെൽ എക്‌സ്‌ട്രീം പ്ലേ മുഖേന ലഭിക്കും. 28 ദിവസത്തേക്ക് ജിയോഹോട്ടസ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന്‍, 30 ജിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ്, ആറ് മാസത്തേക്കുള്ള ആപ്പിൾ മ്യൂസിക്, 12 മാസത്തേക്കുള്ള അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍, സൗജന്യ ഹലോ ട്യൂൺ, സ്‌പാം കോളുകൾക്കും എസ്എംഎസിനുമുള്ള സ്‌പാം ഫൈറ്റിംഗ് നെറ്റ്‌വർക്ക് ലൈവ് അലേർട്ടുകൾ തുടങ്ങിയവയും ഉപഭോക്താക്കൾക്ക് ലഭിക്കും.

Related Posts

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
251
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
84
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
142
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
133
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
Next Post
റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025