• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ആദ്യത്തെ അര മണിക്കൂര്‍ വർക്കായില്ല..പക്ഷേ ചിത്രത്തിലെ പോസിറ്റീവ് വശങ്ങൾ കാണാതെപോകരുത് ‘; കങ്കുവയെക്കുറിച്ച് ജ്യോതിക

ckmnews by ckmnews
November 17, 2024
in Entertainment
A A
‘ആദ്യത്തെ അര മണിക്കൂര്‍ വർക്കായില്ല..പക്ഷേ ചിത്രത്തിലെ പോസിറ്റീവ് വശങ്ങൾ കാണാതെപോകരുത് ‘; കങ്കുവയെക്കുറിച്ച് ജ്യോതിക
0
SHARES
172
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ കങ്കുവയ്ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂസിൽ പ്രതികരിക്കുകയാണ് ജ്യോതിക.ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് നടി ചോദിക്കുന്നത്. സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് നടി അഭിപ്രായപ്പെട്ടു. സിനിമയ്‌ക്കെതിരെ മാധ്യമങ്ങളിൽ നിന്നു വലിയ തോതിൽ നെഗറ്റീവ് റിവ്യൂ വരുന്നു. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്നും ജ്യോതിക വ്യക്തമാക്കി. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ,”‘ജ്യോതിക എന്ന നിലയിലും ഒരു സിനിമാപ്രേമി എന്ന നിലയിലുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോർത്തും സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം സ്വീകരിക്കുന്ന ധൈര്യത്തെയോർത്തും അഭിമാനിക്കുന്നു. തീർച്ചയായും ആദ്യത്തെ അര മണിക്കൂർ വർക്കായില്ല, ശബ്‌ദം അലട്ടിയിരുന്നു! മിക്ക ഇന്ത്യൻ സിനിമകളിലും പോരായ്മകൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇത്തരത്തിലുള്ള ഒരു വലിയ തോതിൽ പരീക്ഷണം നടത്തുമ്പോൾ. ഇത് മൂന്ന് മണിക്കൂർ സിനിമയിലെ ആദ്യ 1/2 മണിക്കൂർ മാത്രമാണ്, സത്യമായും പറയുകയാണ് ഇതൊരു ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ്! തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറാ വർക്കുകളും എക്‌സിക്യൂഷനുമെല്ലാം മികച്ചു നിന്നു. മാധ്യമങ്ങളിൽ നിന്നും മറ്റുചിലരിൽ നിന്നുമുള്ള നെഗറ്റീവ് റിവ്യൂസ് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഞാൻ മുമ്പ് കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിശൂന്യമായ ബിഗ് ബജറ്റ് സിനിമകൾക്ക് മാധ്യമങ്ങളിൽ നിന്നും ഇത്തരമൊരു പ്രതികരണമായുണ്ടായില്ല, കങ്കുവയുടെ പോസിറ്റീവ് വശങ്ങൾ എവിടെ? രണ്ടാം പകുതിയിലെ സ്ത്രീകളുടെ ആക്ഷൻ സീക്വൻസും കങ്കുവയോടുള്ള പയ്യന്റെ സ്നേഹവും വഞ്ചനയും? അവലോകനം ചെയ്യുമ്പോൾ നല്ല ഭാഗങ്ങൾ അവർ മറന്നുപോയതായി ഞാൻ കരുതുന്നു. ഇത്തരം റിവ്യൂസ് വിശ്വസിക്കണോ എന്ന് ഇപ്പോൾ ചോദിച്ചു പോകുന്നു! ത്രീഡി സൃഷ്ടിക്കാൻ ടീം എടുത്ത പ്രയത്നത്തിന് യഥാർത്ഥത്തിൽ കയ്യടി അർഹിക്കുമ്പോൾ, ആദ്യ ഷോ തീരുന്നതിന് മുമ്പ് തന്നെ കങ്കുവയ്ക്കെതിരെ ഇത്രയും നെഗറ്റീവ് റിവ്യൂ വന്നത് സങ്കടകരമാണ്. അഭിമാനിക്കൂ കങ്കുവ ടീം, ഈ നെഗറ്റീവ് കമന്റുകൾ പറയുന്നവർക്ക് അത് മാത്രമേ ചെയ്യാൻ കഴിയൂ. അല്ലാതെ സിനിമയെ ഉയർത്താൻ അവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല,’ . ജ്യോതിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.ശിവ സംവിധാനം ചെയ്ത ഈ എപിക് ഫാന്‍റസി ആക്ഷന്‍ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് . 350 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 89.32 കോടി രൂപയാണ് ആദ്യ രണ്ട് ദിനങ്ങൾകൊണ്ട് ചിത്രം നേടിയിരിക്കുന്നത്.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
101
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
100
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
56
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
71
Next Post
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
721
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
73
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025