• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

ckmnews by ckmnews
October 23, 2026
in Entertainment, Kerala
A A
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ഒറിജിനലി’ന്റെ പ്രീമിയർ ഷോ കൊച്ചി പി.വി.ആർ. മൈ മൂൺ സിനിമാസിൽ നടന്നു. സിനിമാ മേഖലയിലെ പ്രമുഖരും താരങ്ങളും പ്രീമിയർ ഷോയിൽ പങ്കെടുത്തു. ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സമയവുമായി കളിക്കാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കഥ പറയുന്നത്. ‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണർത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം. മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ഒക്ടോബർ 23ന് തിയറ്ററുകളിലെത്തുന്ന ‘ഒറിജിനലി’ന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകൾ വഴി ബുക്ക് ചെയ്യാം.

Related Posts

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
4
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Kerala

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
2
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു
Kerala

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം
Kerala

ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം

October 23, 2026
69
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
116
ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി
Kerala

ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി

October 23, 2026
553
Next Post
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

Recent News

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
4
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
2
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
12
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025