സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലർ 2’ൻ്റെ അഡ്വാൻസ് ബുക്കിങ്ങ് കേരളത്തിൽ വലിയ തരംഗമാകുന്നു. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 1.61 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന നടന്നു. രണ്ട് കോടി 63 ലക്ഷം രൂപയാണ് ആദ്യദിനം കേരളത്തിൽ നിന്ന് മാത്രം ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് 6.34 കോടി രൂപയും കർണാടകയിൽ നിന്ന് 1.22 കോടി രൂപയും തെലങ്കാനയിൽ നിന്ന് ഏകദേശം 47.35 ലക്ഷം രൂപയും ചിത്രം നേടി. ഒക്ടോബർ 15-നാണ് ‘ജയിലർ 2’ ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്.
ട്രേഡ് വെബ്‌സൈറ്റായ സാക്‌നിൽകിൻ്റെ കണക്കുകൾ പ്രകാരം, ജയിലർ 2-ൻ്റെ ആഗോളതലത്തിലുള്ള ആദ്യദിന പ്രീ-സെയിൽസ് 30 കോടി രൂപയോട് അടുത്തിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ മാത്രം അഡ്വാൻസ് ബുക്കിങ് ഇതിനോടകം 20 കോടി രൂപ പിന്നിട്ടു. ഇന്ത്യയിൽ നിന്ന് 10.79 കോടി രൂപയുടെ ടിക്കറ്റ് ബുക്കിങ്ങാണ് നടന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഈ സംഖ്യ ഉയരുമെന്നാണ് പ്രതീക്ഷ.
നഗരങ്ങളിൽ ചെന്നൈയാണ് ആദ്യദിന ബുക്കിങ്ങിൽ മുന്നിൽ (3.15 കോടി രൂപ). ബെംഗളൂരുവും കോയമ്പത്തൂരും തൊട്ടുപിന്നിലുണ്ട്. രാത്രികാല ഷോകൾക്കാണ് കൂടുതൽ ഡിമാൻഡ്. നിലവിൽ തമിഴ് പതിപ്പാണ് ആഭ്യന്തര അഡ്വാൻസ് ബുക്കിങ്ങിൽ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളതെന്ന് സാക്നിൽകിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവന്‍ ഷോകളും ഇതിനോടകം ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ചേര്‍ക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാന തിയേറ്ററുകളില്‍ റിലീസ് ദിനത്തില്‍ മാരത്തണ്‍ ഷോകള്‍ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്. കേരളത്തില്‍ പുലര്‍ച്ചെ ആറുമണിക്കാണ് ആദ്യ പ്രദര്‍ശനം.
ജയിലര്‍ 2ന്റെ ടിക്കറ്റ് ബുക്കിങ്ങിനെ മോഹന്‍ലാല്‍ ഫാക്ടറും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ മാസ് ലുക്കിലുള്ള രംഗങ്ങള്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയിലറിന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും എത്തുകയാണ്. ഒപ്പം ശിവ രാജ്കുമാറുമുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, എസ്.ജെ സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.








