ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി ബിജു മേനോന്റെ കുടുംബ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു. കുടുംബ പ്രേക്ഷകരിലേക്ക് ചെറിയ ഇടവേളക്കു ശേഷം വീണ്ടും ബിജു മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. ആദ്യദിനം പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം കരസ്ഥമാക്കിയ ചിത്രം ബുക്ക് മൈ ഷോ ബുക്കിങ്ങിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ് ആയിരുന്നു. ആദ്യദിനം കേരളത്തിൽ റിലീസ് കേന്ദ്രങ്ങളിലെല്ലാം ഫാസ്റ്റ് ഫില്ലിങ്, ഹൗസ് ഫുൾ ഷോകളാണ് ‘അവറാച്ചൻ ആൻഡ് സൺസി’നു ലഭിച്ചത്. പ്രേക്ഷക- നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രം രണ്ടാം ദിനവും ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. പ്രായഭേദമന്യേ ഇല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന കുടുംബ ചിത്രമായി മാറിയിരിക്കുകയാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിക്കുന്നത്.
നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ ‘അവറാച്ചൻ ആൻഡ് സൺസി’ൽ ബിജുമേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
സഹനിർമാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ഡി.ഒ.പി: സജിത് പുരുഷൻ, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, സ്റ്റിൽസ്: ബിജിത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, വി.എഫ്.എക്‌സ്: പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.










