എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് ഉണർവ് കിസാൻ മേളയിൽ പൈതൃക കർഷക കൂട്ടായ്മയുടെ സ്റ്റാൾ ശ്രദ്ധേയമായി.സ്റ്റാളിൽ കർഷക കൂട്ടായ്മ ഉല്പാദിപ്പിച്ച രക്തശാലി അരി, വടി മട്ട,വെളിച്ചെണ്ണ, തേൻ, അരിപ്പൊടി, വിവിധ ധാന്യ പൊടികൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, തുടങ്ങിയവയും,കർഷകർക്ക് ആവിശ്യമുള്ള സ്പ്രയർ, തൈകൾ, മഴ മറ, വീട് മാറ്റ്, ഡ്രിപ് ഇറിഗേഷൻ ഐറ്റംസ്, ഗ്രോബാഗുകൾ, തൈകൾ,തുടങ്ങിയവയും പ്രദർശനത്തിന് ഉണ്ടായിരുന്നു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ:ഇ സിന്ധു, ബ്ലോക്ക് എ ഡി എ വിനയൻ, കൃഷി ഓഫീസർമാർ കർഷകർ എന്നിവരും സ്റ്റാൾ സന്ദർശിച്ചു.സുഹൈർ എറവറാംകുന്ന്,സബാഹുസ്സലാം, ഷാഹിർ ഇ.എച്, അമീറാ സബാഹു, ഉബൈദ് ഇ എച്, അബ്ബാസ് എൻ. എം എന്നിവരാണ് സ്റ്റാളിന് നേതൃത്വം നൽകുന്നത്.ഉത്പന്നങ്ങൾ ചങ്ങരംകുളം പൈതൃക ഇക്കോ ഷോപ്പിലും ലഭ്യമാണെന്ന് പൈതൃകയുടെ ഭാരവാഹികള്‍ പറഞ്ഞു
ഫോൺ:+919947890889,
9400212928











