ചങ്ങരംകുളം:ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി ചങ്ങരംകുളത്ത് പ്രവൃത്തിച്ച് വരുന്ന അതിഥി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൈറോയ്ഡ് രോഗനിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 31ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാമനാട്ടുകര ജന ലാബിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.31ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചങ്ങരംകുളം അതിഥിയിൽ വെച്ച് നടക്കുന്ന ക്യാമ്പില്‍ സൗജന്യമായി തൈറോയ്ഡ് നിർണയം നടത്താമെന്നും ഭാരവാഹികള്‍ പറഞ്ഞു. പി പി ഖാലിദ്,ഡോക്ടർ ശില്പ അരിക്കത്ത്,എം കെ ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











