• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കും

cntv team by cntv team
January 29, 2026
in Kerala, Latest News, UPDATES
A A
പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കും
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട് പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്‍കി. കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍.

പ്രതിയായ അധ്യാപകന്റെ മൊബൈല്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നാമത്തെ എഫ്‌ഐആര്‍ ആണ് അധ്യാപകനെതിരെ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി സ്വദേശിയായ കായിക അധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിക്കള്‍ അധ്യാപകനെതിരെ മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ സിഡബ്ല്യൂസിയും അന്വേഷണം ആരംഭിച്ചു.

പാലക്കാട് നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ കായികാധ്യാപകനാണ് പിടിയിലായത്. ലെംഗികമായി ഉപദ്രവിച്ചെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ 11 വയസ്സുകാരി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും, സിഡബ്ല്യൂസി, പൊലീസ് എന്നിവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥി ദുരനഭവം തുറന്ന് പറഞ്ഞതോടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ കസബ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കുകയായിരുന്നു.

സിഡബ്ല്യൂസിയുടെ സമഗ്ര അന്വേഷണത്തിന് ശേഷം പ്രതിക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമം അറിഞ്ഞിട്ടും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരായ നടപടിയും പൊലീസ് സ്വീകരിക്കും.

Related Posts

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
188
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
37
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
183
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
39
റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം
UPDATES

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
189
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
108
Next Post
മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ വീട്ടില്‍ തുടരുന്നു; നിയമസഭയിലെത്തിയില്ല

മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ വീട്ടില്‍ തുടരുന്നു; നിയമസഭയിലെത്തിയില്ല

Recent News

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
188
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
37
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
183
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025