ചങ്ങരംകുളം:ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ കാറിൽ തട്ടി കൊണ്ട് പോയി സംഘം ചേർന്ന് മർദിച്ച് പണം കവര്‍ന്നതിന് ശേഷം പരിക്കുകളോടെ റോഡില്‍ ഉപേക്ഷിച്ചതായി പരാതി.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ആലംകോട് പഞ്ചായത്തിലെ ഒതളൂർ ഉമ്മത്താഴത്ത് സുജീഷി (38)നാണ് മർദ്ദനമേറ്റത്.ഞായറാഴ്ച രാത്രി 12 മണിയോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ വെച്ചാണ് സംഭവം ഉണ്ടായത്.ഭാര്യ വീടായ പടിഞ്ഞാറങ്ങാടിയിലേക്ക് ബൈക്കിൽ വരുന്നതിനിടെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റി കൊണ്ട് പോകുകയിയായിരുന്നു.ക്രൂരമായി മര്‍ദ്ധിച്ച ശേഷം കയ്യിലുണ്ടായിരുന്ന അൻപത്തിനായിരം രൂപ കവര്‍ന്ന് വട്ടകുന്ന് കൊണ്ട് പോയി വാരിയെല്ലിനും വയറിനും മുതുകിനും ക്രൂരമായി മർദിച്ചതായും യുവാവ് പറഞ്ഞു.തുടര്‍ന്ന് വട്ടകുന്നത്ത് ഇറക്കി വിടുകയായിരുന്നു
നേരത്തെ ഒരു സ്ഥാപനം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക പ്രശ്നങ്ങളും, പോലീസ് കേസും ഉണ്ടായിരുന്നുവെന്നും അതിൽ പെട്ടവരാണ് അക്രമണത്തിന് പിന്നിലെന്നുമാണ് സജീഷ് പറയുന്നത്.സംഭവത്തില്‍ ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്










