• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, January 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി

cntv team by cntv team
January 29, 2026
in National, Politics
A A
കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കെ.എം. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ, തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ നൽകിയ കേസിലെ പ്രധാനാരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെ.എം. ഷാജിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്‌ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തിൽ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016-ലെ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി മത്സരിക്കുമോ എന്ന വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. ചോദ്യം മുസ്ലിം ലീഗ് നേതാവും, രാജ്യസഭാ അംഗവും, ഷാജിയുടെ അഭിഭാഷകനുമായ ഹാരിസ് ബീരാനോട് ആയിരുന്നു. ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകാതെ തിരഞ്ഞെടുപ്പ് ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു ഹാരിസ് ബീരാന്റെ മറുപടി.തുടർന്ന് ഷാജി എത്ര വയസായി എന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. 54 ആയെന്നായിരുന്നു ഹാരിസിന്റെ മറുപടി. എങ്കിൽ ഇനിയും മത്സരിക്കാമല്ലോ എന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. 2016 ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയ ഷാജിയെ 2021 ൽ ജനം ശിക്ഷിച്ചുവെന്ന് എം.വി. നികേഷ് കുമാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് ചൂണ്ടിക്കാട്ടി.നികേഷ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷക ആൻ മാത്യു എന്നിവരാണ് ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി തങ്ങൾ എന്നിവരാണ് ഹാജർ ആയത്.

Related Posts

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു
National

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു

January 29, 2026
27
അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
National

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

January 29, 2026
25
ഈ ബജറ്റ് ജനം വിശ്വസിക്കില്ല, യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ
Kerala

ഈ ബജറ്റ് ജനം വിശ്വസിക്കില്ല, യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ

January 29, 2026
43
‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’
Politics

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’

January 28, 2026
82
രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി
Kerala

രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി

January 28, 2026
258
ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
National

ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

January 27, 2026
32
Next Post
അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

Recent News

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു

January 29, 2026
27
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം

January 29, 2026
7
അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

January 29, 2026
25
കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി

കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി

January 29, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025