എടപ്പാൾ :എസ് വൈ എസ് എടപ്പാൾ സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാണൂരിൽ വെച്ച് നടക്കുന്ന സ്നേഹലോകം പ്രവാചക പഠന ക്യാമ്പിൻ്റെ പന്തൽ കാൽ നാട്ടൽ സമസ്ത പൊന്നാനി മേഖല പ്രസിഡണ്ട് അബ്ദു റസാഖ് ഫൈസി മാണൂർ നിർവഹിച്ചു.ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പ്രവാചക ജീവിതത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ള പഠനങ്ങൾക്ക് പ്രമുഖർ നേതൃത്വം നൽകും.ചടങ്ങിൽ എം ഹൈദർ മുസ്ലിയാർ, മുഹമ്മദ് നജീബ് അഹ്സനി,സുഹൈൽ കാളാച്ചാൽ നസീർ റഹ്മാനി,ഹബീബ് അഹ്സനി, ഗഫൂർ അഹ്സനി, എൻ.കെ റഷീദ്, പി.പി അബ്ദുൾ ഖാദർ ബാഖവി സംബന്ധിച്ചു.











