കൂറ്റനാട്:പത്ര-ദൃശ്യ- ശ്രവ്യ – ഡിജിറ്റിൽ രംഗത്തെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള അംഗീകൃത സ്വതന്ത്ര്യ ട്രേഡ് യൂണിയൻ സംഘടന കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ശനിയാഴ്ച രാവിലെ 10 ന് കൂറ്റനാട് പ്രസ്‌ക്ലബ്ബ് ഹാളിൽ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30 രജിസ്ട്രേഷൻ , 10 ന് നടക്കുന്ന മാധ്യമ ശിൽപശാല മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുക്കാരനുമായ ടി.വി.എം അലി,മാതൃഭൂമി ലേഖകൻ സി. മൂസ പെരിങ്ങോട് എന്നിവർ നയിക്കും.11.30ന് നടക്കുന്ന സമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ കെ.ജി. സണ്ണി അധ്യക്ഷനാകും.കെ.എം.പി യു സ്ഥാപക നേതാവ് വി. സെയ്ദ് മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന പ്രസിഡൻ്റ് എം. റഫീഖ് തിരുവനന്തപുരം ,തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ ജെഫിൻ രാജു ,ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ എസ്.ശ്രീലാൽ ,എഡിൻവുഡ് ഇൻ്റർനാഷ്ണൽ സ്കൂൾ എം.ഡി ഇ.വി. അബ്ദുൾ റഹ്മാൻ എന്നിവർ മുഖ്യാതിഥികളാകും.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ഗീവർ ചാലിശേരി , പാലക്കാട് ജില്ലാ സെക്രട്ടറി എ.എ ജോർജ് , ജില്ലാ രക്ഷാധികാരി സുരേഷ് വേലായുധൻ , വൈസ് പ്രസിഡൻ്റുമാരായ പ്രദീപ് ചെറുവാശ്ശേരി , എം.വി. ബേബി, ജില്ലാ ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ സംസാരിക്കും.ഉച്ചക്ക് 3 ന് നടക്കുന്ന സമാപന സമ്മേളനം തൃത്താല എം.എൽ.എയും തദ്ദേശ സ്വയഭരണ എക്സെസ് മന്ത്രിയുമായ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ ടി. അരവിന്ദാക്ഷൻ മുഖ്യാതിഥിയാകും ജില്ല – മേഖല ഭാരവാഹികൾ ആശംസകൾ അർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ ജില്ലാ രക്ഷാധികാരി സി.മൂസ പെരിങ്ങോട് , ജില്ല പ്രസിഡൻ്റ് സ്വാഗത സംഘം ചെയർമാൻ കെ.ജി സണ്ണി , ജില്ലാ വൈസ് പ്രസിഡൻ്റ് സ്വാഗത സംഘം കൺവീനറുമായ പ്രദീപ് ചെറുവാശേരി , തൃത്താല മേഖല ട്രഷറർ മുഹമ്മദ് റഹീസ് എന്നിവർ പങ്കെടുത്തു.










