എടപ്പാള്‍:വനിതാ ദിനത്തിൽ എടപ്പാൾ സോപാനം പഞ്ചവാദ്യം സ്കൂൾ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ വനിതാ പഞ്ചവാദ്യം – മാത്രിക യുടെ വിജയത്തിലേക്കുള്ള ആദ്യ സംഭാവന മലബാർ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉദയൻ സ്വാഗത സംഘം ജന’ കൺവീനർ വിജയൻ പരിയപ്പുറത്തിന് നൽകി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ജി. ബാബു, അംഗം ടി.പി. മോഹനൻ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, കെ. മണി എന്നിവർ പങ്കെടുത്തു.










