• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മൂന്നാമൂഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’

ckmnews by ckmnews
March 19, 2026
in Kerala
A A
‘മൂന്നാമൂഴം  എന്ന  മുഖ്യമന്ത്രിയുടെ  സ്വപ്നം  വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും തനിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്നും അവരോട് തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ജി സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വങ്ങൾ പൊതുവേയും കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.കുറിപ്പിന്റെ പൂർണരൂപം ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം.അവസരം കിട്ടിയപ്പോൾ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചതായിട്ടാണ് നാട്ടുകാർ പറയുന്നത്. എന്നെ നേരിടുന്ന എൽഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോൾ ഈ കുപ്രചരണങ്ങൾ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകൾ മാറ്റിവച്ച് നല്ലവരായ അമ്പലപ്പുഴക്കാർ എനിക്കുവേണ്ടി പ്രവർത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവർ സംസാരിച്ചു കൊണ്ടിരിക്കുന്നു നിസ്വാർത്ഥമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇക്കൂട്ടത്തിൽ ഇന്നത്തെ യുഡിഎഫിൽപെട്ട നൂറുകണക്കിന് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവർ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടതുപക്ഷത്തിൽ പൊതുവേയും സിപിഎമ്മിൽ പ്രത്യേകിച്ചും നിരവധി നിരവധി പാർട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടർമാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നിൽപ്പുണ്ട്.ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങൾക്കും തേജോ വധങ്ങൾക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസുകൾക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാൻ അഭ്യർത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.അവസരം കിട്ടിയപ്പോൾ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചതായിട്ടാണ് നാട്ടുകാർ പറയുന്നത്. എന്നെ നേരിടുന്ന എൽഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോൾ ഈ കുപ്രചരണങ്ങൾ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകൾ മാറ്റിവച്ച് നല്ലവരായ അമ്പലപ്പുഴക്കാർ എനിക്കുവേണ്ടി പ്രവർത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവർ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാർത്ഥമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇക്കൂട്ടത്തിൽ ഇന്നത്തെ യുഡിഎഫിൽപെട്ട നൂറുകണക്കിന് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവർ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടതുപക്ഷത്തിൽ പൊതുവേയും സിപിഎമ്മിൽ പ്രത്യേകിച്ചും നിരവധി പാർട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടർമാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നിൽപ്പുണ്ട്.ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങൾക്കും തേജോ വധങ്ങൾക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസുകൾക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാൻ അഭ്യർത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.നിർണായകമായ ഈ ചരിത്ര ഘട്ടത്തിൽ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എൽഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോൾ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവർത്തനങ്ങളുമായി രംഗത്ത് നിൽക്കുന്ന കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂർവ്വമായ നിലപാട് ചരിത്രത്തിൽ ഒരു രജതരേഖയായി സ്ഥാനം പിടിക്കും.സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വങ്ങൾ പൊതുവേയും കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
110
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
164
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
214
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില

മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025