കുന്നംകുളം:പ്രശസ്തമായ പന്തല്ലൂര്‍ പൂരഃ നാളെ(ഞായറാഴ്ച) നടക്കും.പന്തല്ലൂർ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു.എട്ടു വർഷത്തിനുശേഷമാണ് വെടിക്കെട്ടിന് പേരുകേട്ടിരുന്ന പന്തല്ലൂരിൽ വീണ്ടും വെടിക്കെട്ട് നടക്കാൻ പോകുന്നത്. മുൻവർഷങ്ങളിൽ പന്തല്ലൂരിൽ വെടിക്കെട്ട് വിസ്മയങ്ങൾ കാഴ്ചവച്ച HMC യുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. ഇന്ന് രാവിലെയാണ് അവസാന അനുമതിയും ലഭിച്ചത്.. ദേശമംഗലം സുരേന്ദ്രനാണ് വെടിക്കെട്ടിന്റെ ചുമതലക്കാരൻ.നേരത്തെ HMC യും ശിവ ഭഗവതി കമ്മിറ്റിയും ഇവിടെ ഗംഭീര വെടിക്കെട്ടുകൾ നടത്താറുണ്ട്. ഇക്കുറി HMC മാത്രമാണ് അപേക്ഷ വച്ചത്. പന്തല്ലൂരിൽ വെടിക്കെട്ട് ഉണ്ടാകുമെന്ന വിവരം ആളുകളിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.നാളെ പകൽ പൂരത്തിനുശേഷം വൈകിട്ട് 7 30നാണ് വെടിക്കെട്ട്









