എടപ്പാൾ:പൂക്കരത്തറയിലെ ഒരു കുടുംബത്തിൽ നിന്നും ശേഖരിച്ച മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമക്ക് നൽകി മാതൃകയായ എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന അംഗം പൂക്കരത്തറ സ്വദേശി ജയ ഭാരതിയെ പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ ജലീൽ ഉപഹാരം നൽകി.വാർഡ് കോൺഗ്രസ് പ്രസിഡന്റ് റംഷാദ് എം വി അദ്ധ്യക്ഷത വഹിച്ചു.വി പി കുഞ്ഞു മൊയ്‌ദീൻ, ജയാനന്ദൻ കെ എ, ടി വി ഷബീർ, മുത്തു പൂക്കരത്തറ, ടി വി റഫീഖ്, സുരേഷ് ടി പി, ഹാരിസ് സി വി എന്നിവർ പ്രസംഗിച്ചു










