ചങ്ങരംകുളം:ആലങ്കോട് മദ്രസയിലെ പ്രധാന അധ്യാപകനായി മൂന്ന് പതിറ്റാണ്ടിലധികം സേവനം ചെയ്ത അബ്ദുറസാഖ് ഉസ്താദിന്റെ നാലാം ആണ്ടിനോട് അനുബന്ധിച്ച് ആലങ്കോട് മഹല്ല് മജ്ലിസുന്നൂർ കമ്മിറ്റി ഒക്ടോബർ 31 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന അബ്ദുറസാഖ് ഉസ്താദ് അനുസ്മരണ സംഗമത്തിന്റെയും മജ്ലിസുന്നൂറിന്റെയും പോസ്റ്റർ പ്രകാശനം ഉസ്താദ് നിയാസ് ഫൈസി സ്വാഗതസംഘം ചെയർമാൻ പി വി മുഹമ്മദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.സ്വാഗതസംഘം കൺവീനർ സി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു.വർക്കിംഗ് ചെയർമാൻ കെ വി അബ്ദുറഷീദ്
ജോയിൻ കൺവീനർമാരായ പി.ഷെഫീഖ്, ടി.കരീം,നൗഷാദ് കിളിയിൽ,ട്രഷറർ പി.ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.











