ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ “ലഹരിയും നവമാധ്യമങ്ങളും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊന്നാനി എ എസ് ഐ റുബീന ക്ലാസിന് നേതൃത്വം നൽകി.കുടുംബത്തില്‍ സന്തോഷകരമായും സമാധാനപരമായും അസ്വസ്ഥതകള്‍ ഒട്ടുമില്ലാതെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്നതിനെക്കാള്‍ വലുതല്ല ലഹരി നല്‍കുന്ന നൈമിഷിക സുഖം എന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും, താളഭംഗത്തോടെ,ക്രമം തെറ്റി ജീവിക്കുകയല്ല താളാത്മകമായി,ക്രമാനുസൃതം ജീവിക്കുകയാണ് വേണ്ടതെന്നും അപ്പോഴാണ് ജീവിതം അര്‍ഥവത്തും ക്രിയാത്മകവും ആയി തീരുകയുള്ളു എന്നും
അവർ വിദ്യാർത്ഥികളോട് ഉണർത്തി.യോഗത്തിൽ കോളേജ് വൈ:പ്രിൻസിപ്പാൾ മുജീബു റഹ്‌മാൻ,സെക്രട്ടറി ഹമീദ് മാസ്റ്റർ സ്‌റ്റാഫ് സെക്രട്ടറി യാസിർ പി കെ ,ഉബൈദ് സ്വലാഹി , പി അബ്ദുൽ ഹക്കീം ,വി പി അഹമ്മദ് കുട്ടി മദനി ,അബ്ദുൽ ഖാദർ ചളവറ,ഫാരിസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു തഷ്‌രീഫ് സ്വാഗതവും അൻഷാദ് നന്ദിയും പറഞ്ഞു











