• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫ്രഷ് കട്ട് സംഘർഷം: 361 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി; അഞ്ച് കോടിയുടെ നാശനഷ്ടം

ckmnews by ckmnews
October 22, 2025
in UPDATES
A A
ഫ്രഷ് കട്ട് സംഘർഷം: 361 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി; അഞ്ച് കോടിയുടെ നാശനഷ്ടം
0
SHARES
208
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘർഷമുണ്ടാക്കിയതിലാണ് 321 പേർക്കെതിരെ കേസ്. കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതിൽ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈൽ കവർച്ച ചെയ്‌തെന്നും എഫ്‌ഐആറിൽ പറയുന്നു.

ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.

നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്‍റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി

പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രാവിലെ മുതൽ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് എൻജിനുകൾപോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരിൽനിന്നുണ്ടായത്. കർശന നടപടി പൊലീസ് സ്വീകരിക്കും. റൂറൽ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുൾപ്പടെ 16ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റുവെന്നും ഡിഐജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഫ്രഷ് കട്ടിൽനിന്ന് ഒഴുക്കിവിടുന്ന ഇരുതുള്ളി പുഴയോരത്ത് ഇന്ന് ജനകീയ ഹർത്താലാണ്. ഇരുതുള്ളി പുഴ കടന്നുപോകുന്ന വാർഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ

Related Posts

നന്മ നിറഞ്ഞ ജയഭാരതിക്ക് ആദരവ് നൽകി കോൺഗ്രസ്‌ കമ്മിറ്റി
UPDATES

നന്മ നിറഞ്ഞ ജയഭാരതിക്ക് ആദരവ് നൽകി കോൺഗ്രസ്‌ കമ്മിറ്റി

January 31, 2026
60
വനിത പഞ്ചവാദ്യ സംഘത്തിന് കൈത്താങ്ങായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഇടക്ക സമർപ്പിച്ചു
UPDATES

വനിത പഞ്ചവാദ്യ സംഘത്തിന് കൈത്താങ്ങായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഇടക്ക സമർപ്പിച്ചു

January 31, 2026
23
സോപാനം പഞ്ചവാദ്യം സ്കൂൾ നടത്തുന്ന വനിതാ പഞ്ചവാദ്യം – മാത്രിക യുടെ വിജയത്തിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു
UPDATES

സോപാനം പഞ്ചവാദ്യം സ്കൂൾ നടത്തുന്ന വനിതാ പഞ്ചവാദ്യം – മാത്രിക യുടെ വിജയത്തിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു

January 31, 2026
18
കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് ശനിയാഴ്ച നടക്കും.
UPDATES

കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് ശനിയാഴ്ച നടക്കും.

January 31, 2026
18
വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്ര പൊന്നാനിയിൽ വിപുലമായ ഒരുക്കം
UPDATES

വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്ര പൊന്നാനിയിൽ വിപുലമായ ഒരുക്കം

January 31, 2026
39
പ്രതിരോധ കുത്തിവെപ്പും ബോധവൽക്കരണ ക്ലാസും നടത്തി.
UPDATES

പ്രതിരോധ കുത്തിവെപ്പും ബോധവൽക്കരണ ക്ലാസും നടത്തി.

January 31, 2026
9
Next Post
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Recent News

സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും; വര്‍ധിക്കുക 30 ശതമാനം വരെ വില

സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും; വര്‍ധിക്കുക 30 ശതമാനം വരെ വില

January 31, 2026
60
‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

January 31, 2026
26
ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ

ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ

January 31, 2026
27
സ്വർണ വിലയിൽ വീണ്ടും ഇടിവ്: പവന് 6,320 രൂപ കുറഞ്ഞു

സ്വർണ വിലയിൽ വീണ്ടും ഇടിവ്: പവന് 6,320 രൂപ കുറഞ്ഞു

January 31, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025