ചങ്ങരംകുളം:യു എ എം ജി എൽ പി എസ് വടക്കുംമുറി സ്കൂളിൽ ജപ്പാൻ ജ്വരത്തിന് എതിരായുള്ള പ്രതിരോധ കുത്തിവെപ്പും കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു.നന്നംമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശില്പ പുരുഷോത്തമൻ ക്ലാസ് നയിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ കെ യു കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ സിദ്ദീഖ് ജെ എച്ച് ഐ മാരായ ശ്രീകാന്ത് എം ദീപക് ഡി, ജെ പി എച്ച് എൻ മാരായ ലെനിത ടി എൻ സൂര്യ ശശീന്ദ്രൻ സംസ ബീഗം പ്രധാനാ ധ്യാപകൻ. പ്രഷീദ് കെ വി
അധ്യാപകരായ ജെസ്സി സി വി മഞ്ജു എം സിജ യു കെ സന്ധ്യ സി എൻ എന്നിവർ എന്നിവർ പങ്കെടുത്തു.










