വെളിയംകോട് :പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി.അഴിമതിയിലും വർഗീയതയിലും മുങ്ങിയ ഇടതുപക്ഷ ഭരണത്തിനെതിരെയുള്ള ജനകീയ വിചാരണയായിരിക്കും പുതുയുഗ യാത്ര.കേരളത്തെ വീണ്ടെടുക്കാനും യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് അടിത്തറ പാകാനുമുള്ള ഈ പോരാട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്താനും നിയോജകമണ്ഡലം യു.ഡി.എഫ് കർമ്മപരിപാടികൾ ആവിഷ്കരിച്ചു.പുറങ്ങ് ബീവൂസ് ഓഡിറ്റോറിയത്തിൽ ചേർന്ന നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹനൻ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 5നകം പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കാനും ഫെബ്രുവരി 10നകം ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കി ബൂത്ത് യു.ഡി.എഫ് കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. പോഷകഘടകങ്ങളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും.ഫെബ്രുവരി 11ന് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി ചന്തപ്പടി മുതൽ കുണ്ടുകടവ് ജംഗ്ഷൻ വരെ വിളംബര ജാഥ സംഘടിപ്പിക്കും. 14ന് എടപ്പാളിൽ നടക്കുന്ന ജില്ലാതല സമാപന സ്വീകരണം വൻവിജയമാക്കാണും കൺവെൻഷൻ തീരുമാനിച്ചു.കൺവെൻഷനിൽ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ അഷറഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ, ജില്ലാ സെക്രട്ടറി വി.കെ.എം. ഷാഫി,നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ഷംസു കല്ലാട്ടേൽ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, സി.എം. യൂസഫ്, പി.ടി. ഖാദർ, മുസ്തഫ വടമുക്ക്, ഷാജി കാളിയത്തേൽ, ടി.കെ. അഷ്റഫ്, വി.വി. ഹമീദ്, കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ, വി.പി. അലി, സക്കീർ ഒതളൂർ, ഷമീർ ഇടിയാട്ടയിൽ, റമീന ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.










