ചങ്ങരംകുളം:കെ.പി.എസ്.എ സഹോദയ സംഘടിപ്പിച്ച ബാഡ്മിൻ്റൺ മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായി സംസ്കൃതിസ്കൂൾ ചാമ്പ്യൻമാരായി.ചങ്ങരംകുളം പ്ലേസിറ്റി ഇൻഡോർ കോർട്ടിൽ
മുപ്പത്തി എട്ട് ഇനങ്ങളിലായി ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലാണ് പതിനാറ് കുട്ടികളടങ്ങിയ സംസ്കൃതി സ്കൂൾ ടീം ഒന്നാമതെത്തിയത്.മുൻപ് മലപ്പുറം സെൻ്റ്രൽ സഹോദയ സംഘടിപ്പിച്ച മത്സത്തിലും കുട്ടികൾ വിജയിച്ചിരുന്നു.വിജയികൾക്ക് ജബ്ബാർ ആലംങ്കോട്, ഉമ്മർ തലാപ്പിൽ, അജീഷ് ജോസഫ്, ഹാഫിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.