ചങ്ങരംകുളം:ചേലക്കടവ് ട്രാൻസ്ഫോർമർ കൊളഞ്ചേരി പാടം റോഡിൻറെ ഉദ്ഘാടനം പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർവഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനു മൂക്കുതല സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റുമാരായ ടി സത്യൻ, കെ വി അബ്ദുൽ കരീം,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീൺ, പതിനേഴാം വാർഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമാ രാഖി രമേഷ്,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാലത,അഡ്വക്കേറ്റ് ഷറഫുദ്ദീൻ വിരളിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.അബൂബക്കർ എംപി നന്ദിയും പറഞ്ഞു.