മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റ് ആണ് ഇത്തവണത്തേത്.ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉൽപാദനത്തിനും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും. പ്രതിരോധം, കൃഷി , എ ഐ ഉൾപ്പെടെ സാങ്കേതിക മേഖലക്കും ബജറ്റിൽ മുൻഗണന ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി ഉൾപ്പെടെ കേന്ദ്ര ബജറ്റിൽ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.








